മാറ്റമില്ലാതെ സ്വര്‍ണവില തുടരുന്നു; ഗ്രാമിന് 6125 രൂപ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. 49,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6125 രൂപ നല്‍കണം. രണ്ടു ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. സര്‍വകാല റെക്കോര്‍ഡായ 49,440 രൂപയില്‍ എത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് രണ്ടുദിവസത്തിനിടെ 440 രൂപ ഇടിഞ്ഞത്.