അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലംകോട് സ്വദേശി ഓട്ടോ ഡ്രൈവർ ഷറഫുദ്ദീൻ മരണപ്പെട്ടു

ആലംകോട് കാവുനടയിൽ താമസിക്കുന്ന ഷറഫുദ്ദീൻ മരണപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പൂവൻപാറ വെച്ച് ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ ആട്ടോ ഓടിച്ചിരുന്ന ഷറഫുദ്ദീൻ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന  ഷറഫുദ്ദീൻഇന്ന് രാവിലെ മരണപ്പെട്ടു.ആലങ്കോട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ് ഷറഫുദ്ദീൻ.