യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും കെഎസ്ആര്‍ടിസി

ദീര്‍ഘദൂര പാതകളില്‍ യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും തീരുമാനവുമായി കെഎസ്ആര്‍ടിസി. യാത്രക്കാര്‍ കുറവെങ്കില്‍ ഒരു ബസിലേക്ക് മാറ്റും.തിരക്കുണ്ടെങ്കില്‍ അധിക ബസ് ഓടിക്കുവാനും തീരുമാനം ഉണ്ട്.തിരുവനന്തപുരം- കോഴിക്കോട് ബൈപ്പാസ് റൈഡറുകളിലാണ് ഇത് പരീക്ഷിക്കുക. ബസിലെ ടിക്കറ്റു വിതരണം തത്സമയം നിരീക്ഷിച്ചാണ് തീരുമാനം നടപ്പാക്കുക. അധികം യാത്രക്കാരില്ലാതെ ബസുകള്‍ ഓടുന്നതും തിങ്ങിനിറഞ്ഞ് ആളുകൾ പോകുന്നതും ഒഴിവാക്കാനാകും.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും എന്‍.എച്ച്, എം.സി. റോഡുകള്‍ വഴി ബൈപ്പാസ് റൈഡറുകള്‍ ഉണ്ടാകും. അങ്കമാലിയില്‍ ഇരു സര്‍വീസുകളും സംഗമിക്കും. യാത്രക്കാര്‍ കുറവാണെങ്കില്‍ ഒരു ബസിലേക്ക് മാറ്റും. അധികം ആളുകൾ ഉണ്ടെങ്കിൽ അധികം ബസ് ഓടിക്കും