നീലപ്പട വീണ്ടും വിജയവഴിയിൽ; ഓസീസിനെതിരെ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്

റായ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ 20 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 175 റൺസ് വിജയലക്ഷ്യത്തിന് ഓസീസിന്റെ മറുപടി ഏഴിന് 154 മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി.

മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിം​ഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിം​ഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ്‌ മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേ​ഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ്‌ കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിം​ഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിം​ഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ്‌ മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേ​ഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ്‌ കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.അഞ്ചാം വിക്കറ്റിലെ റിങ്കു സിം​ഗ് - ജിതേഷ് ശർമ്മ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 29 പന്തിൽ റിങ്കു സിം​ഗ് 46 റൺസെടുത്തു. 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതമാണ് ജിതേഷ് ശർമ്മ 35 റൺസെടുത്തത്. ജിതേഷ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചിന് 167ൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വിക്കറ്റിനി‌ടെ ഇന്ത്യയ്ക്ക് ഒമ്പത് റൺസ് മാത്രമാണ് ചേർക്കാനായത്. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിന് 174 റൺസെടുത്തു. ഈ പരമ്പരയിൽ ഇതാദ്യമായാണ് ഇന്ത്യൻ ടോട്ടൽ 200ൽ താഴെ നിൽക്കുന്നത്.മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ് തകർപ്പൻ തുടക്കമാണ് നൽകിയത്. 16 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 31 റൺസ് ഹെഡ് അടിച്ചെടുത്തു. എന്നാൽ പിന്നീട് വന്നവർ നിലയുറപ്പിച്ചപ്പോഴേയ്ക്കും ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചു. പുറത്താകാതെ 36 റൺസ് നേടിയ മാത്യൂ വേഡാണ് ഓസീസ് ടോപ് സ്കോറർ. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തു.