മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

ആലപ്പുഴ: കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ (72) അന്തരിച്ചു. ഉദരരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

ജില്ലാ പഞ്ചായത്ത് അംഗം, സിപിഐ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ കരുനാഗപ്പള്ളിയിലെത്തിക്കും. പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം കല്ലേലിഭാഗത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.