ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി

നർകോട്ടിക് സെൽ ഡി വൈ എസ് പി . വി ടി . രാസിത്തിനു   കിട്ടിയ രഹസ്യ 
വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് /സഗോക് ടീമും, പോത്തൻകോട് പോലീസും 
ചേർന്ന് നടത്തിയ പരിശോധനയിൽ അണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദു (52) ന്റെ വീട്ടിൽ നിന്നും 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യം കണ്ടെത്തി.
ആഡംബരവീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മുന്തിയ ഇനം വിദേശ മദ്യം 
ഉൾപ്പെടെ 12 ഇനം ബ്രാണ്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്ന 
സമയത്തും ധരാളം ആളുകൾ മദ്യം വാങ്ങാൻ വന്നുകൊണ്ടിരുന്നു.ചില്ലറ വില്പനയിൽ 
ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്നു ചന്ദു പറയുകഉണ്ടായി.
      
 പോത്തൻകോട് സബ് ഇൻസ്‌പെക്ടർ രാജീവ്‌, ഡാൻസഫ് സബ് ഇൻസ്‌പെക്ടർ ഷിബു, ASI. 
സജു, Scpo സതികുമാർ, Cpo ഉമേഷ്ബാബു എന്നിവരാണ് റെയ്ഡ് നടത്തിയത്.