ആ ക്രിമിനലുകളെ തോല്‍പ്പിച്ചത് ആരാണ്

കൊല്ലം. വളരെ കൃത്യമായ പ്‌ളാനിംങ് നടത്തി ഒരു പിഞ്ചു ബാലികയെ അപഹരിച്ച ക്രിമിനലുകളെ തോല്‍പ്പിച്ചത് ആരാണ്. കേരളത്തിലെ മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കുറ്റം പറയുമ്പോഴും തീര്‍ച്ചയായും മാധ്യമ ജാഗ്രതയാണ് നിര്‍വാഹമില്ലാതെ കുട്ടിയെ ഉപേക്ഷിച്ചുപോകുന്നതില്‍ അക്രമികളെ എത്തിച്ചതെന്ന് വ്യക്തമാണ്.

പൊലീസ് വലവിരിക്കുകയും രാവാകെ തിരയുകയും ഒക്കെ ചെയ്തിട്ടും കൊല്ലം നഗര ഹൃദയത്തില്‍ വരെ കുട്ടിയ എത്തിച്ച കൃത്യത തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കഴിവു വ്യക്തമാക്കുന്നു. ബുദ്ധിമാന്മാരായതിനാല്‍ തന്നെയാണ് കുട്ടിയെ ശാരീരികമായ ഉപദ്രവിക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കാതിരുന്നതെന്ന് വ്യക്തം. അത്തരത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ നാടിന്റെ മുഴുവന്‍ പ്രതിഷേധവും നിയമത്തിന്റെ കടുത്ത പ്രഹരവും ഇവര്‍ക്ക് നേരിടേണ്ടി വന്നേനെ.

കുട്ടിയെ കാണാതായി ആദ്യം തന്നെ പ്രതികരിച്ചത് സമൂഹമാധ്യമങ്ങളാണ്. ലക്ഷക്കണക്കിന് സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ ഇതൊരുവലിയ പ്രചാണമായി മാറി. വൈകാതെ ചാനലുകള്‍ പൂര്‍ണസമയ സംപ്രേഷണമായി അത് ഏറ്റെടുത്തതോടെ അധികാരകേന്ദ്രങ്ങള്‍ക്ക് ഇരിക്കാനാവാത്ത നിലവന്നു. മോചനദ്രവ്യത്തിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഉറപ്പാക്കുന്നതിന് മുമ്പുതന്നെ ഇതൊരു വലിയ പ്രശ്‌നമാക്കിമാറ്റാന്‍ മാധ്യമ ഇടപെടല്‍ മൂലമായി.
കേരളം ഉറങ്ങാതെ ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്ന രാവായിരുന്നു. ഐജിവരെ നേരിട്ടു പങ്കെടുത്ത പൊലീസിന്റെ വ്യാപക പരിശോധനയിലും കാര്യമായ വിവരങ്ങള്‍ കിട്ടിയില്ല എന്നത് പൊലീസിന്‍റെ കഴിവുകേടിലുപരി ഗൂഡസംഘത്തിന്റെ കഴിവാണ് വ്യക്തമാക്കുന്നത്. ഇത് എല്ലായ്‌പോഴും വിജയിക്കണമെന്നില്ലെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും ഓയൂര്‍ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.