*മുൻമന്ത്രി സിറിയക് ജോൺ അന്തരിച്ചു*

 മുൻമന്ത്രി സിറിയക് ജോൺ അന്തരിച്ചു.
 90 വയസ്സായിരുന്നു.
 നിരവധി തവണ എംഎൽഎ ആയിരുന്നു അദ്ദേഹം.
 കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു.

 എൻസിപിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു നേരത്തെ.

 കോഴിക്കോട്ട് ആയിരുന്നു അന്ത്യം സംഭവിച്ചത്.

 മൃതദേഹം നാളെ പൊതു ദർശനത്തിന് വയ്ക്കും.
 തുടർന്നായിരിക്കും സംസ്കാരനടപടികൾ.