ആലംകോട് സാലി ആൻഡ് കമ്പനി ഉടമ റഫീക്ക് (77) മരണപ്പെട്ടു

 ആലംകോട് മഞ്ജുഷ മൻസിലിൽ മുഹമ്മദ് റഫീഖ് അന്തരിച്ചു.
77 വയസ്സായിരുന്നു.
കബറടക്കം ഇന്ന് (10-11-23) വൈകിട്ട് 7 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ന് പകൽ 12. 15 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ആലംകോട്ടെ പ്രമുഖ വ്യാപാരിയായിരുന്നു മുഹമ്മദ് റഫീഖ്.

 ചിറയിൻകീഴ് താലൂക്കിലെ പഴയകാല പലചരക്ക് വ്യാപാരികളിൽ പ്രമുഖനായിരുന്ന പരേതനായ മുഹമ്മദ് സാലിയുടെ മകനാണ്.
 ജനങ്ങളാകെ സാലി മുതലാളി എന്ന പേരിൽ വിളിച്ചിരുന്ന മുഹമ്മദ് സാലിയുടെ മരണശേഷം മകൻ മുഹമ്മദ് റഫീഖ് ആണ് മുഹമ്മദ് സാലി കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത്.

 ഭാര്യ......ജുബൈറബീവി.
 മക്കൾ....മഞ്ജുഷ,മനോജ്, മനാഫ്.
 മരുമക്കൾ..... ഹക്കിം, സോഫി,സുൽത്താന.