സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളത്തിന്റെ ചരിത്രത്തെയും, സംസ്‌കാരങ്ങളെയും നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളീയത്തിന്റെ പ്രധാന വേദികളിൽ ഒന്നായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ മുഖ്യ അതിഥികൾ ആകും. മോഹൻലാൽ, മമ്മൂട്ടി, ശോഭന, മഞ്ജു വാര്യർ, കമൽഹാസൻ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി തലസ്ഥാന നഗരിയിലെ 42 വേദികളിലായി ആണ് നടക്കുന്നത്. വേദികളിൽ കലാസാംസ്‌കാരിക ഭക്ഷ്യ മേളകൾ ഉൾപ്പെടെ അരങ്ങേറും. 4000ത്തിലാധികം കലാകാരന്മാർ കേരളീയത്തിന്റെ ഭാഗമാകും. വേദികളിലെക്ക് നഗരത്തിൽ നിന്ന് 20 ലധികം കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സൗജന്യ സർവീസ് നടത്തും. ദിവസവും ലക്ഷകണക്കിന് ആളുകൾ എത്തുമെന്നാണ് സര്ക്കാർ വിലയിരുത്തൽ.