വയലാർ സാംസ്‌കാരിക വേദിയുടെ പേൾ ജൂബിലി ആഘോഷം മന്ത്രി ശ്രീ ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു

വയലാർ സാംസ്‌കാരിക വേദിയുടെ പേൾ ജൂബിലി ആഘോഷം പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.ആർ അനിലിന്റെ അദ്യക്ഷതയിൽ കൂടിയ പേൾ ജൂബിലി സമ്മേളനവും, വയലാർ പുരസ്കാര വിതരണവും ബഹു. മന്ത്രി ശ്രീ ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ പ്രേംകുമാർ( ചലച്ചിത്രതാരം) മുഖ്യാതിഥിയായി സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനവും, വയലാർ നാടകവേദി ആദ്യ നാടകത്തിന്റെ ഉദ്ഘാടനവും ശ്രീ വട്ടപ്പറമ്പിൽ പീതാംബരം നിർവഹിച്ചു, സമ്മേളനത്തിൽ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ മലയിൽക്കോണം സുനിൽ, അഡ്വക്കേറ്റ് എസ്. വി സജിത്ത്,പ്രേംകുമാർ, വിനോദ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളായ ശ്രീ എം.ബി സന്തോഷ്, ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്കാര ജേതാവ്തന്മയാസോൾ,ഐ എഫ് എസ് സ്റ്റേറ്റ് റാങ്ക് ജേതാവ് അരവിന്ദ്, ചിത്രകലാകാരൻ അനിൽ കരൂർ, ഡോക്ടർ ലീമ, സെബാസ്റ്റ്യൻ ജോൺ, ലതീഷ് എം ആർ,ബിജു ചെമ്പകമംഗലം, എന്നിവരെ വയലാർ പുരസ്കാരം നൽകി ആദരിച്ചു സമ്മേളനത്തിൽ വിവിധ കലാപരിപാടികളുടെ മത്സരങ്ങളിലും പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടന്നു ശ്രീ വൈശാഖ് സ്വാഗതവും സന്തോഷ് കുമാർ നന്ദി പറഞ്ഞുസമ്മേളന ശേഷം രാഗ തരംഗം എന്ന ഗാനോപഹാരവും, വയലാർ നാടകവേദിയുടെ ആദ്യ നാടകം മണ്ണമ്മ യുടെ അവതരണവും നടന്നു.31ന് രാത്രി ഓണനിലാവ് എന്ന നൃത്ത സന്ധ്യയും, ഗാനമേള യോടും കൂടി ഒരുമാസക്കാലമായി നടന്നുവരുന്ന വാർഷിക ആഘോഷങ്ങൾക്ക് തിരശീല വീഴും