തുല്യമായ സാമൂഹ്യ നീതി ഇപ്പോഴും കേരളത്തിലുണ്ടായിട്ടില്ലെന്ന് സ്വാമി സച്ചിദാനന്ദ ; 169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

തുല്യമായ സാമൂഹ്യ നീതി ഇപ്പോഴും കേരളത്തിലുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയാണെന്നും 169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ശിവഗിരിമഠത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ക്ഷേത്രങ്ങളിൽ പൂജ നടത്താനും ക്ഷേത്രത്തിന്റെ അധികാരവും എല്ലാവർക്കും ഒരുപോലെ ലഭിക്കണം.പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ ബ്രാഹ്മണർ മതിയെന്ന് സർക്കുലർ നൽകും.​ഗുരുദേവൻ ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനല്ല, ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്രത്തെ ഭരിക്കാനുമുള്ള അധികാരം നേടിയെടുക്കാനുമാണ്.​ഗുരു നിത്യ ചൈതന്യ യതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാൻ കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.