കിളിമാനൂരിൽ കോടികൾ വിലമതിക്കുന്ന സർക്കാർ വക കുളം പുറംമ്പോക്ക് ഭൂമി അളന്നു തിരിച്ച് തീറ്റപ്പെടുത്തുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി പരാതി.

കിളിമാനൂർ : കോടികൾ വിലമതിക്കുന്ന സർക്കാർ വക കുളം പുറംമ്പോക്ക് ഭൂമി അളന്നു തിരിച്ച് തീറ്റപ്പെടുത്തുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി പരാതി.

 കിളിമാനൂർ ഗ്രാമപഞ്ചായത്ത് ചൂട്ടയിൽ പത്താം വാർഡിൽ ചൂട്ടയിൽ പള്ളിക്ക് എതിർവശത്തെ സർക്കാർ വക കുളം പുറമ്പോക്ക് ഭൂമി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തിയതിലാണ് ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി ഉയർന്നത്.

 കുളം പുറമ്പോക്ക് ചില വ്യക്തികൾ കയ്യേറിയത് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം 7/7/2023 ന് ചിറയിൻകീഴ് താഹസീൽദാറുടെ നേതൃത്വത്തിൽ 61 സെന്റ് കുളം പുറമ്പോക്കിൽ 34 സെന്റ് ഭൂമി മാത്രം അളന്ന് തിരിച്ച് കല്ലിടുകയുണ്ടായി.ഈ നടപടിയിലാണ് വ്യാപകമായി പരാതിയുർന്നിരിക്കുന്നത്.

 ബ്ലോക്ക് 30 ൽ സർവ്വേ 383 ല്‍ (പഴയത്)
 479 /2 (പുതിയത്) 61 സെന്റ് സർക്കാർ കുളമ്പുറത്തിലെ ബാക്കി 27 സെന്റ് കയ്യേറ്റക്കാർക്ക് നിയമവിരുദ്ധമായി പതിച്ചു നൽകാൻ ആറ്റിങ്ങൽ റവന്യൂ അധികൃതർ ശ്രമം നടത്തിവരുന്നതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നു.

ആറ്റിങ്ങൽ താലൂക്ക് ഓഫീസിൽ നിന്നും
 വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അധികാരികൾക്ക് കിട്ടിയ രേഖയിൽ നിലവിലുള്ള ഭൂമിയിൽ പതിവു രജിസ്റ്ററിൽ 61 സെന്റ് സർക്കാർ പുറമ്പോക്ക് ആർക്കും പതിച്ചു കൊടുത്തിട്ടുള്ളതായി കാണുന്നില്ല. എന്നാൽ ബഹുമാനപ്പെട്ട കളക്ടറുടെ നിർദ്ദേശപ്രകാരം 7/7/223 ന് ചിറയിൻകീഴ് തകസീൽദാറുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളുടെ സാന്നിധ്യത്തിൽ 61 സെന്റ് പുറമ്പോക്ക് വസ്തുവിൽ 34 സെന്റ് മാത്രമാണ് അളന്ന് തിരിച്ച് കല്ലിട്ടത്. ബാക്കിയുള്ള 27 സെന്റ് ഭൂമി കയ്യേറ്റക്കാരെ സഹായിക്കാൻ വിട്ടുകൊടുക്കുന്ന നടപടിയിൽ അന്നുതന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ നടപടിയിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഒത്തു കളിച്ചു കൂട്ടുന്നതായും ആക്ഷേപമുണ്ട്.

 ഭൂമി പതിവ് രജിസ്റ്ററിൽ 61 സെന്റ് സർക്കാർ പുറമ്പോക്ക് ആർക്കും പതിച്ചു നൽകിയതായി കാണുന്നില്ല എന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ കോടികൾ വിലമതിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമി കയറാൻ സഹായിച്ച ഉദ്യോഗസ്ഥരെയും ഏതെങ്കിലും വ്യാജ പ്രമാണം ചമച്ച് സർക്കാരിനെ വഞ്ചിക്കാൻ ശ്രമിച്ചിട്ടുള്ളതാണെങ്കിൽ അതിനെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്നും, 61 സെന്റ് സർക്കാർ പുറമ്പോക്ക് അളന്ന് വേലികെട്ടി തിരിക്കാൻ വേണ്ട നടപടികൾ കിളിമാനൂർ ഗ്രാമപഞ്ചായത്തും സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.