ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ നിര്യാതനായി.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 പൂര്‍വ്വാശ്രമത്തിലെ നാമം അജയകുമാര്‍ എല്‍. 1976 ഫെബ്രുവരി 10ന് ചിറയിൻകീഴിൽ ജനിച്ചു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ.

നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ നടക്കും.

#swamigurumithran #Santhigiriashram