2024ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും; ചർച്ച തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ

2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും.അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. ഇതുകൂടാതെ എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎൽ കാർഡുടമകൾക്കും പോഷകാഹാര പദ്ധതിയിൽ അരലിറ്റർ നന്ദിനി പാൽ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.