മണമ്പൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാവടി അഭിഷേകം

മണമ്പൂര്‍ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കാവടി അഭിഷേകം ഭക്തി സാന്ദ്രം. രാവിലെ 9 മണി മുതല്‍ വിവിധ കരകള്‍,ക്ഷേത്രം എന്നിവിടങ്ങളില്‍ കാവടികള്‍ ഏന്തിയ ആയിരക്കണക്കിന് ഭക്തര്‍ ആണ് ക്ഷേത്രത്തില്‍ എത്തി അഭിഷേകം നടത്തിയത്. 

കാവടി യാത്ര കടന്നു പോകുന്ന വഴികളില്‍ നിലവിളക്കും നിറപറയും ഒരുക്കി ഭക്തര്‍ വരവേറ്റു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരുടെ അകമ്പടിയോടെ ആണ് കാവടി ഘോഷയാത്ര കടന്നു പോയത്. 

പീലിക്കാവടി,പനിനീര്‍ക്കാവടി,പാല്‍ക്കാവടി,ഭസ്മക്കാവടി,വേല്‍ക്കാവടി,ആറുമുഖശീവേലിക്കാവടി,തേര്‍ക്കാവടി,സൂര്യവേല്‍ക്കാവടി,പറവക്കാവടി തുടങ്ങിയ കാവടികള്‍ ആണ് ഘോഷയാത്രയായി വന്ന് അഭിഷേകം നടത്തിയത്. 12ന് കാവടി അഭിഷേകവും 2ന് അഗ്‌നി കാവടിക്ക് മുന്നോടിയായുള്ള ആഴിപൂജയും നടന്നു. രാത്രി 7നും 8.30നും നടന്ന അഗ്‌നിക്കാവടി കാണാന്‍ ദൂരെ ദിക്കില്‍ നിന്നു പോലും ഭക്തര്‍ എത്തി. ഇന്ന് രാവിലെ നാഗര്‍ ഊട്ട്. വൈകിട്ട് 4ന് ഗാനമേള. രാത്രി 7ന് ആറാട്ട്. തുടര്‍ന്ന് കൊടിയിറക്കും വലിയ കാണിക്കയും.