ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി വേനലവധി ക്യാമ്പ് ആരംഭിച്ചു

നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'അയാം ദി സൊല്യൂഷന്‍' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നാലു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പ്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.30 വരെ നടക്കുന്ന ക്യാമ്പില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ 88 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സുസ്ഥിര ഉപഭോഗം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ സെഷനുകളാണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൂടാതെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ ഏറ്റെടുത്തു നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും നഗരസഭ അധ്യക്ഷ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് റ്റി.എല്‍.പ്രഭന്‍, എസ്എംസി ചെയര്‍മാന്‍ ശീകുമാര്‍, ഹെഡ്മാസ്റ്റര്‍ ജിഎല്‍ നിമി പകരായ ഉണ്ണിത്താന്‍ രജനി, ആര്‍എസ് ലിജിന്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എന്‍ സാബു കെഎസ്. അജി, ഡ്രല്‍ ഇന്‍സ്ട്രക്ടര്‍ എം.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.