അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡജറ്റ് പ്രതിപക്ഷ അംഗങ്ങള്‍ കത്തിച്ച് ചാരം അറബിക്കടലില്‍ നിമഞ്ജനം ചെയതു

അഞ്ചുതെങ്ങ് 2023-24 ലെ പഞ്ചായത്ത് ബഡജറ്റ് ജനദ്രോഹപരവും, യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തത് എന്ന് ആരോപിച്ച് അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡജറ്റ് പ്രതിപക്ഷ അംഗങ്ങള്‍ കത്തിച്ച് ചാരം അറബിക്കടലില്‍ നിമഞ്ജനം ചെയതു.

ഉല്‍പാദന മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ 17.5 കോടി രൂപ ബഡജറ്റ് അവതരിപ്പിച്ചപ്പോള്‍ വെറും 53 ലക്ഷം രൂപ മാത്രം ഉല്‍പ്പാദന മേഖലയ്ക്ക് വകയിരുത്തുകയും, അതില്‍ തന്നെ 80 ശതമാനത്തോളം വരുന്ന മത്സ്യ മേഖലയ്്ക്ക് 23 ലക്ഷം രൂപ നാമമാത്രമായി ഉള്‍പ്പെടുത്തുകയും ആണ് ഭരണസമിതി ചെയതതെന്ന് ആരോപിച്ചു.

മുന്‍ വര്‍ഷങ്ങളിലേ ബഡജറ്റ് ഊന്നല്‍ നല്‍കിയ കുടിവെളളം, എല്ലാവര്‍ക്കും സ്വന്തമായ ഭവനം, മത്സ്യബന്ധന മേഖല അഭിവൃദ്ധി, കാര്‍ഷിക അഭിവൃദ്ധ്, ദാരിദ്രൃ നിര്‍മാര്‍ജനം, പശ്ചാത്തല വികസനം, ഉല്‍പാദനം ഹോളോബ്രിക്‌സ യൂണിറ്റ്, ഇന്റര്‍ലോക്ക് യൂണിറ്റ്, ചാണകം ഉണക്കി വില്‍പ്പന, നീരാവില്‍ നിന്ന് കുടിവെളളം തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും ജലരേഖയായി നില്‍ക്കുകയും യാതൊരു വിധത്തിലുളള പ്രവര്‍ത്തനങ്ങളും ഇത്തരം പദ്ധതികള്‍ക്കായി ചെയ്യുവാന്‍ കൂട്ടാക്കാതെ ടൂറിസതിന് പ്രാധാന്യം നല്‍കുന്ന ബഡജറ്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ബഡജറ്റ് യുകതിരഹിതവും പ്രാദേശിക വികസനത്തിന് യാതൊരു തരത്തിലുളള ഗുണം ലഭിക്കാത്തതും, ജനദ്രോഹപരവും ആണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.