എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള കാലാവധി മെയ് 31 നീട്ടി

2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്‌ടോബര്‍ 31 (രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയര്‍) വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി.

 www.eemployment.kerala.gov.in മുഖേനയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരായും പുതുക്കാം. 


     എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരി പഠനാര്‍ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍/ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി എം ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.