വർക്കലയിൽ മൂന്ന് വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം

തിരുവനന്തപുരം:വർക്കലയിൽ മൂന്ന് വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം. വർക്കല വെട്ടൂരിലാണ് സംഭവം. വെട്ടൂർ സ്വദേശി സരസമ്മയാണ് കുട്ടിയെ മർദിച്ചത്. നഴ്‌സറിയിൽ പോകുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിൽ പരാതി ലഭിക്കുന്നത്. ഇതോടെ പോലീസ് സ്ഥലത്തെത്തി. കുട്ടിയെ സ്ഥിരമായി അമ്മൂമ്മയും പിതാവും മർദിക്കാറുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.