ആറ്റിങ്ങൽ പൂവൻപാറ പുളിമൂട്ട്കടവിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

 വാമനപുരം നദിയിൽ കണ്ടെത്തിയ മൃതദേഹം പനവേലിപ്പറമ്പ് രമ്യാ 
നിവാസിൽ ശരത് ബാബു (30) ന്റെതെന്ന് തിരിച്ചറിഞ്ഞു. 
ഇന്ന് രാവിലെ 11.30 ഓടെയാണ് ആറ്റിങ്ങൽ പുളിമൂട്ട് കടവിന്  സമീപത്ത് ചൂണ്ട ഇടാൻ എത്തിയ 
പ്രദേശവാസികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ആറ്റിങ്ങൽ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ശരത് ബാബു.