പള്ളിക്കൽ : കോടതി ഉത്തരവ് ധിക്കരിച്ച് ഗാർഹിക പീഡനം നടത്തിയ കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ കൊടുവൻചിറ കോളനി എ.ആർ സദനത്തിൽ അനിൽകുമാർ(50)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനിൽകുമാർ ഭാര്യയെ നിരന്തരം ദേഹോപദ്രവം ചെയ്യുന്നതിനാൽ ഇയാൾക്കെതിരെ മുൻപും കേസെടുത്തു അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പള്ളിക്കൽ പോലീസ് പറയുന്നു. കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയ ഭാര്യ ഷീബയെ ജാമ്യത്തിൽ ഇറങ്ങിയ അനിൽകുമാർ വീണ്ടും ഉപദ്രവിച്ചതിനാലാണ് ഇപ്പോഴത്തെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പള്ളിക്കൽ പോലീസ് അറിയിച്ചു.
പള്ളിക്കൽ സി.ഐ ശ്രീജേഷ്,എസ്.ഐ സഹീൽ എ. ജിഷി, എ.എസ്.ഐ സുനിൽ, മനോജ്,SCPO മാരായ ബിനു, ജയകുമാർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
