പലരും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. ഇനി മുതൽ രാവിലെ ഹെൽത്തിയായൊരു പുതിന ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകും. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.പുതിനയ്ക്ക് വളരെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും പുതിന അത്യുത്തമമാണ്. വേനൽക്കാലത്ത് പ്രത്യേകിച്ച് പുതിന ഭക്ഷണത്തിൽ ചേർക്കണം.ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് പുതിനയ്ക്ക് കഴിയും. പുതിനയിലെ സജീവ എണ്ണയായ മെന്തോളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്....