രാജ്യം ഇന്ന് രക്ത സാക്ഷിദിനം ആചരിക്കുന്നു

ന്യൂ ഡെൽഹി :രാജ്യം ഇന്ന് രക്ത സാക്ഷിദിനം ആചരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ചിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയാകുകയാണ്. 1948 ജനുവരി 30 നാണ്, ഡൽഹി ബിർള ഹൌസിൽ വച്ച് നാഥു റാം വിനായക് ഗോഡ്സെ എന്ന തീവ്ര വർഗീയവാദി മഹാത്മാവിന് നേരെ വെടിയുതിർത്തത്.സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലി അർപ്പിച്ച മുഴുവൻ രക്ത സാക്ഷികൾക്കും ആദരം അർപ്പിക്കുകയാണ് ഇന്ന് രാജ്യം. മഹാത്മ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജഘട്ടിൽ ഇന്ന് പ്രത്യേക ചടങ്ങുകൾ നടക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ രാജ്ഘട്ടിൽ എത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.