കല്ലമ്പലം : നാവായിക്കുളം പള്ളിക്ക് സമീപം കൂടത്തിൽ വീട്ടിൽ യാസർ(29) മരണപ്പെട്ടു. പ്രവാസിയായിരുന്ന യാസർ, കുറച്ചുനാളുകളായി വയറുവേദനയുടെ ബുദ്ധിമുട്ടിലായിരുന്നു. ഈ മാസം ഇരുപത്തിയൊന്നാം തീയതി വയറുവേദനയെ തുടർന്ന് ഷാർജയിൽ നിന്നും നാട്ടിലെത്തിയ യാസർ, തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണപ്പെടുകയുമായിരുന്നു. തുടർന്ന് സ്വവസതിയിൽ എത്തിച്ച യാസറിന്റെ ഭൗതികശരീരം ഇന്നലെ രാത്രി 8:15ന് നാവായിക്കുളം വലിയപള്ളി ജുമാ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി. കൂടത്തിൽ വീട്ടിൽ ജാഫർ,നാസില ബീവി ദമ്പതികളുടെ മകനായ യാസർ അവിവാഹിതനാണ്.