സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി.

തിരുവനന്തപുരം:സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40ന് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് 9.10ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന നടപടികൾ വൈകുമെന്നതിനാൽ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്രാ സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.