സൗജന്യ മെഡിക്കൽ ക്യാമ്പുംരക്ത ഗ്രൂപ്പ്‌ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു

കരുനിലക്കോട് റസിഡൻസ് അസോസിയേഷൻ, ബാപ്പുജി സ്മാരക ഗ്രന്ഥശാല, ബാപ്പുജി ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ RBN ഫർമസി കോരാണി & ദേവി സ്കാൻസ് വർക്കല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും(ജീവിതശൈലി രോഗ നിർണയം) സൗജന്യ രക്ത ഗ്രൂപ്പ്‌ നിർണയ ക്യാമ്പും 22.01.2023 ഞായറാഴ്ച രാവിലെ 7.30 മുതൽ 1.30 വരെ കരുനിലക്കോട് പൊയ്ക WLP സ്കൂളിൽ വെച്ച് നടത്തുന്നു. ക്യാമ്പിൽ 2-ലേഡി ഡോക്ടർ ഉൾപ്പടെ 4-ഡോക്ടർമാരുടെ സേവനം ലഭ്യമാണ് . ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌ RBN ഫാർമസി യുടെ ലോയൽറ്റി കാർഡ് ക്യാമ്പിൽ വെച്ച് വിതരണം ചെയുന്നു. ഇതിലൂടെ ഏറ്റവും വിലക്കുറവിൽ മരുന്നുകൾ വീട്ടുപടിക്കൽ എത്തുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. അതുപോലെ ഇന്ത്യയിൽ ലഭിക്കാത്ത മരുന്നുകൾ ആണെങ്കിൽ പതിനഞ്ചു ദിവസത്തിനുള്ളിൽ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചുതരുന്നു . ക്യാമ്പിന്റെ ഭാഗമായി 25-ൽ അധികം മെഡിക്കൽ ഉപകരങ്ങളുടേയും 15-ൽ അധികം കോസ്മറ്റിക് ഉത്പന്നങ്ങളുടേയും പ്രദർശനവും, കുറഞ്ഞ വിലയിൽ വില്പനയും ക്യാമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷന്റെ പരിധിയിൽ ആർകെങ്കിലും രക്തം ആവശ്യമായി വന്നാൽ അത് എത്രയും വേഗം എത്തിക്കുന്നതിനായി ഒരു ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നതിനായി രക്‌തഗ്രൂപ്പ് നിർണയ ക്യാമ്പും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന ഓരോ കുടുംബത്തിനും ഓരോ പൾസ് ഓക്സി മീറ്റർ സൗജന്യമായി നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.