നെടുമങ്ങാട് ചിറയിൻകീഴ് താലൂക്കുകളുടെ അടക്കം ജില്ലയിലെ സാംസ്ക്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന വെഞ്ഞാറമൂട് ബീബ സൗണ്ടസ് ഉടമ അബു ഹസൻഅന്തരിച്ചു.
.
വൈകിട്ടോടെ പെട്ടെന്നുണ്ടായ ദേഹാസത്തെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അര നൂറ്റാണ്ടിലേറെയായി
വെഞ്ഞാറമൂട്ടിലെയും പരിസര മേഖലകളിലെയും സാംസ്കാരിക രാഷ്ട്രീയ ഉത്സവ പരിപാടികളിൽ ശബ്ദവും വെളിച്ചവും ഏകിയ അബൂ ഹസൻ മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു.
സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഒട്ടറെ കലാകാരന്മാർക്ക് മൈക്ക് കൈമാറി വേദിയിലേക്ക് പ്രവേശിപ്പിച്ചത് അബൂഹസനാണ്.കല സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി
ആത്മബന്ധം ഒരുക്കാൻ അബൂ ഹസന് കഴിഞ്ഞത് തൻറെ ബീമാ സൗണ്ട്സ് വഴിയാണ്.അന്തരിച്ച
പ്രമുഖ കാഥികൻ വി ശാംബശിവൻ വെഞ്ഞാറമൂടും പരിസര മേഖലകളിലും കഥ പറയാൻ എത്തുമ്പോൾ മൈക്കുമായി അബൂഹസൻ ഉണ്ടായിരിക്കണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധം ആയിരുന്നു.
വെഞ്ഞാറമൂടിന്റെ നാടകോത്സവം അടക്കമുള്ള സാംസ്കാരിക പരിപാടികളിലും ,മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രീയ യോഗങ്ങളിലും മാണി ക്കോട് അടക്കമുള്ള ക്ഷേത്ര ഉത്സവങ്ങളിലും അബൂ ഹസൻ അഭിഭാജ്യ ഘടകമായിരുന്നു.