ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ  സുരേഷിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാര് ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി സൂരജ് ഈ വീട്ടിൽ എത്തിയിരുന്നു.