*തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കലാസാംസ്കാരിക, വിപണന മേളയായ അറുപതാമത് പാലോട് മേളക്ക് ഫെബ്രുവരി 7ന് തിരിതെളിയും.*

കാർഷിക കലാ സാംസ്കാരിക മേളയും കന്നുകാലിച്ചന്തയും വിനോദസഞ്ചാര വാരാഘോഷവും
2023 ഫെബ്രുവരി 7 മുതൽ 16 വരെ 10 ദിവസങ്ങളിലായി നടക്കും.


കൃഷിയിടം 2023
വിദ്യാർഥികളുടെ കൃഷി പ്രോജക്ടുകൾ
ജൈവ കാർഷിക ഉൽപന്ന പ്രദർശനവും വിപണനവും
കർഷകരുടെ കൃഷി മാതൃകകൾ പങ്കുവയ്ക്കൽ
പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് പഞ്ചായത്തു കളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച ക്ഷീര കർഷക,
കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ എന്നിവർക്ക് അവാർഡ്.

മികച്ച കർഷകന് മലയോര കർഷക അവാർഡ് 10000 ന് രൂപയും ശിൽപവും.

മന്ത്രി ജി.ആർ.അനിൽ കർഷക അവാർഡുകൾ വിതരണം ചെയ്യും.
ക്യാൻസർ പരിശോധനയും ചികിത്സയും, ആർ.സി.സിയും ബി.എം.സിയും സംസ്ഥന ലൈബ്രറി
കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്നത്. പൂർണമായും സൗജന്യമായി ക്യാൻസർ
പരിശോധന നടത്തുന്നു.
മെഗാ തിരുവാതിര: 500 വനിതകൾ പങ്കെടുക്കും.
പാലോട്
29.01.2023
ഒരു ഉത്സവം എന്നതിലുപരി മേളയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അറുപതാമത്
മേളയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അറുപത് നിർധന രോഗികൾക്ക് ചികിത്സാ സഹായം വിതരണം
ചെയ്യും.
കന്നുകാലിച്ചന്ത
പുഷ്പ ഫലസസ്യ പ്രദർശനവും വിൽപ്പനയും
ബനാന നഴ്സറി
ജില്ലാ കൃഷിത്തോട്ടം
ടി ബി ജി ആർ ഐ
എണ്ണപ്പന ഗവേഷണ കേന്ദ്രം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
തുടങ്ങി നൂറ്റൻപതോളം സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്റ്റാളുകൾ, മോട്ടോർ എക്സ്പോ
അമ്യൂസ്മെന്റ് പാർക്ക്,
പൂർണമായും ജനങ്ങൾക്ക് ആഹ്ലാദം പകരുന്ന എല്ലാ വിനോദോപാധികളും അറുപതാം മേളയിൽ
ഉണ്ടാകും.
വിനോദ പരിപാടിയായി KPAC യുടെ നാടകവും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ
സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പരിപാടികളും നടത്തുമ്പോൾ വിജ്ഞാനത്തിനായി പ്രശസ്ത
ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപിന്റെ മെഗാ ക്വിസ് സംഘടിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങളായി
ഫുട്ബോൾ, വോളിബോൾ, കബഡി എന്നിവയുണ്ട്.
അമച്വർ കലാകാരന്മാർക്ക് സെൽഫ് എക്സ്പ്രഷനുള്ള ഇടങ്ങൾ, ദൃശ - ശ്രവ്യ
കലാവതരണത്തിനുള്ള ആർട്ട് പോയിന്റുകൾ, പുനരുപയോഗത്തിന്റെ പ്രസക്തി
പ്രതിഫലിപ്പിക്കുന്നതുമായ കാഴ്ചകളും മറ്റും ഉൾക്കൊള്ളുന്ന ബിനാലെ.
മികച്ച പുസ്തകങ്ങളുമായി എല്ലാ പ്രസാധകരും പങ്കെടുക്കുന്ന പുസ്തകോത്സവം പ്രധാന
ആകർഷണമാകും.
ആദ്യ ദിവസത്തെ സമ്മേളനം ഉദ്ഘാടനം മന്ത്രി വിശിവൻകുട്ടി ചെയ്യും. സമാപന സമ്മേളനം മന്ത്രി
ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, നിരവധി കലാ സാഹിത്യ പരിപാടികൾ എന്നിവയും
സംഘടിപ്പിക്കും.

മേളസ്വാഗതസംഘം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ 
മേളകമ്മിറ്റി ചെയർമാൻ
ഡി.രഘുനാഥൻ നായർ,
മീഡിയ കമ്മറ്റി കൺവീനർ
പി.രജി,
ട്രഷറർ വി.എസ്. പ്രമോദ്,
ജനറൽ സെക്രട്ടറി
പി.എസ്. മധു,ജോൺ കുട്ടി തുടങ്ങി സംഘാടക സമിതി അംഗങ്ങൾ പങ്കെടുത്തു.