റാഞ്ചിയില്‍ ജയം റാഞ്ചി കിവികള്‍; ഇന്ത്യയ്ക്ക് 21 റണ്‍സ് തോല്‍വി

റാഞ്ചി ട്വന്റി 20യില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പിച്ച് ന്യൂസിലന്‍ഡ്. 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ നാട്ടില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി 20 തോല്‍വി 21 റണ്‍സിന്. ആദ്യം ബാറ്റുചെയ്ത കിവീസ് അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സ് അടിച്ചെടുത്ത് സ്കോര്‍ 176ലെത്തിച്ചു. 26 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട് ഡാരില്‍ മിച്ചല്‍. ഓപ്പണര്‍ ഡിവന്‍ കോണ്‍വെയും അര്‍ധസെഞ്ചുറി നേടി. 43 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് കിവീസിന് കരുത്തായി.ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കൂട്ടിചേര്‍ക്കാനായത് 10 റണ്‍സ് മാത്രം. രണ്ടക്കം കാണാതെ ഗില്ലും ഇഷാനും തൃപാഠിയും . 11 റണ്‍സ് മാത്രം വഴങ്ങി മിച്ചല്‍ സാന്റ്നര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. സൂര്യകുമാര്‍ 47 റണ്‍സില്‍ വീണതോടെ ഇന്ത്യന്‍ പ്രതീക്ഷയറ്റു. രണ്ടുവിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ അര്‍ധസെഞ്ചുറിയും നേടിയത് ഇന്ത്യയ്ക്ക് വരും മല്‍സരങ്ങളിലേയ്ക്ക് പ്രതീക്ഷയായി.