ആൻഡമാൻ നിക്കോബാറിലെ 21ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. പരാക്രം ദിവസ് ആഘോഷിക്കുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പങ്കെടുക്കും.പരംവീര ചക്ര പുരസ്കാര ജേതാവായ മേജർ സോമനാഥ് ശർമ്മയുടെ പേരാണ് ഏറ്റവും വലിയ ദ്വീപിന് നൽകുക. രണ്ടാമത്തെ വലിയ ദ്വീപിന് ലാൻസ് നായക് കരം സിങിന്റെ പേരും നൽകും. രാജ്യത്തിനായി ത്യാഗം സഹിച്ച വീരപുരുഷന്മാർക്കുള്ള ആദര സൂചകമായാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു