അനുമതിക്ക് 20,000 രൂപയും ഒരു കുപ്പി സ്കോച്ചും; അസി. എന്‍ജിനീയറെ കയ്യോടെ പിടിച്ചു

കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാര്‍ കൈക്കൂലിക്കേസില്‍ പിടിയില്‍. പിടിയിലായത് പ്രവാസി മലയാളിയുടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ 20,000രൂപയും ഒരുകുപ്പി മദ്യവും വാങ്ങുന്നതിനിടെ.