ഗുരുവായൂർ • ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്നു. വാർപ്പ് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി. പ്രശാന്ത് ആദ്യ ദിവസത്തെ പായസം വഴിപാട് ചെയ്തു.ഗുരുവായൂർ • ക്ഷേത്രത്തിൽ ഇന്ന് 168 വിവാഹങ്ങൾ നടക്കും. മകരം പിറന്നതിന് ശേഷം വിവാഹങ്ങൾക്ക് തിരക്കാണ്. ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്നത് ഇന്നാണ്. പുലർച്ചെ 5 മുതൽ ക്ഷേത്രത്തിന് മുന്നിലെ 3 വിവാഹ മണ്ഡപങ്ങളിലും തിരക്കിന് അനുസരിച്ച് തയാറാക്കുന്ന 2 മണ്ഡപങ്ങളിലുമായി വിവാഹ ചടങ്ങുകൾ നടക്കും.