കോസ്റ്ററിക്കയ്ക്കെതിരെ ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ ജർമനി പുറത്തായി.സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന് സ്പെയിൻ

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി ജപ്പാൻ പ്രീക്വാർട്ടറിൽ. ശക്തമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ സ്പെയിനെ അട്ടിമറിച്ചത്. ജപ്പാനോടു തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ ശക്തമായി ആധിപത്യത്തോടെ വിജയിച്ചിട്ടും ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ മടങ്ങിയത് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തെ കണ്ണീരിലാഴ്ത്തി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയ്‌നിനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇതോടെ സ്‌പെയ്‌നിനും ജര്‍മനിക്കും നാല് പോയന്റായി. പക്ഷേ ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ജര്‍മനി പുറത്തു പോകുകയും പകരം സ്പെയിൻ പ്രീ ക്വർട്ടറിൽ ഇടംപിടിക്കുകയും ചെയ്തു. നാലു പോയിന്റായെങ്കിലും ഗോള്‍ ശരാശരിയാണ് ജര്‍മനിക്ക് മേല്‍ സ്പെയിനിന് മേല്‍ക്കൈ നല്‍കിയത്.ജയ പ്രതീക്ഷയിൽ ആക്രമിച്ച് കളിച്ച ജര്‍മനി 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. സെര്‍ജിയോ നബ്രി ജര്‍മനിക്കായി ഗോള്‍ നേടി. ഗോളിന് പിന്നാലെ ജര്‍മനി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ കോസ്റ്ററീക്കയും ആക്രമണം അഴിച്ചുവിട്ടു. 58-ാം മിനിറ്റില്‍ ജര്‍മനിയെ ഞെട്ടിച്ച് കോസ്റ്ററീക്കന്‍ പ്രതിരോധ താരം വാസ്റ്റന്റെ ഹെഡ്ഡര്‍. എന്നാൽ പന്ത് ഗോളിയുടെ കയ്യിൽനിന്നും വഴുതിപ്പോയി. അവസരം മുതലാക്കിയ വാൽവെർഡ് പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. (1-1).70ാം മിനിറ്റിൽ കോസ്റ്ററിക്ക അടുത്ത ഗോൾ. 73ാം മിനിറ്റിൽ ഹാവെട്സ് ഗോൾ മടക്കി കോസ്റ്ററിക്കയ്ക്കൊപ്പമെത്തി. (2–2). മുന്നേറ്റം തുടര്‍ന്ന ജര്‍മനി 85ാം മിനിറ്റിലും 89ാം മിനിറ്റിലും ഗോള്‍ വല കുലുക്കി. പക്ഷേ നോക്കൗട്ടിലേക്ക് കടക്കാന്‍ അത് മതിയായിരുന്നില്ല. ഇതോടെ ജർമനിക്ക് നിരാശയോടെ കളം വിടേണ്ടി വന്നു.