*വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ .*


വർക്കല...ചെമ്മരുതി പാലച്ചിറ തച്ചോട് പാട്ടരു മുക്കിൽ ആകാശ് ഭവനിൽ ആകാശ്(  നന്ദു 24) ആണ് അറസ്റ്റിൽ ആയത്.. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനാണ്പോക്സോ നിയമപ്രകാരം അറസ്റ്റിൽ ആയത്.

വടക്കൻസ് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പ്രതി.തൻറെ ബസ്സിലെ യാത്രക്കാരിയായിരുന്ന 15 കാരിയെ പ്രണയം നടിച്ച് ഇയാൾ വശീകരിക്കുകയും നിർബന്ധിച്ച് നഗ്ന വീഡിയോ പകർത്തുകയും പിന്നീട് ഇത് സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ആയിരുന്നു.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതി ഒളിവിൽ ആയിരുന്നു.ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്  ആറ്റിങ്ങൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.അറസ്റ്റിനെ തുടർന്ന് ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിരവധി സ്ത്രീകളും കുട്ടികളുമായി ഇയാൾ ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിക്കുകയുണ്ടായി.ഇത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു