പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെയാണ് പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചത്. . ചടയമംഗലം, കടയ്ക്കൽ സ്വദേശികളാണ് പെൺകുട്ടികൾ. പ്രതിനീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുകയായിരുന്നു.ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി