*വാഹനമിടിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു*

വെമ്പായം. ഗാന്ധിനഗറി നു സമീപം വാഹനമിടിച്ചു പരിക്കേറ്റു കിടന്ന കാട്ടുപന്നിയെ വെടിവച്ചു. കഴിഞ്ഞദിവസം രാത്രി വാഹനമിടിച്ചു നടക്കാൻ കഴിയാത്ത നിലയിലായിരുന്നു പന്നി.ഫോറെസ്റ്റ് ഓഫീസറുടെനേതൃത്വത്തിൽ ആയിരുന്നു നടപടിക്രമങ്ങൾ. പരിക്കെറ്റ് റോഡരികിൽ കിടന്ന പന്നിയെ കണ്ട നാട്ടുകാർ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങൾ എത്തി ഡി എഫ് ഒ യെ വിവരം അറിയിക്കുകയും മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറി വാർഡ് അംഗങ്ങൾ സാനിധ്യത്തിൽ പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പന്നിയെ കുഴിച്ചുമൂടി.