തുലാവര്‍ഷം: ഇന്ന് മുതല്‍ വ്യാപക മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷം ഇന്ന് കേരളാ തീരം തൊട്ടേക്കും. ഇന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 

തമിഴ്നാട്, പുതുച്ചേരി, തീരപ്രദേശങ്ങളിലും ആന്ധ്രാപ്രാദേശിന്റ തെക്കന്‍ തീരങ്ങളിലും തുലാവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒക്ടോബര്‍ 1 മുതല്‍ 27 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 25% കുറവ് മഴയാണ് ഇതുവരെ രേഖപെടുത്തിയത്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയില്‍ കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കുറവ് മഴ കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ്.