*കിളിമാനൂർ മേഖലയിൽ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നതായി പരാതി*

കിളിമാനൂർ മേഖലയിൽ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നതായി പരാതി. 500 , 100 എന്നിവയുടെ വ്യാജനോട്ടുകളാണ് മേഖലയിൽ പ്രചരിക്കുന്നത് . തിരക്കേറിയ വ്യാപാര സ്ഥാപനങ്ങൾ മീൻ കട കടകൾ മദ്യശാലകൾ വിപണന മേളകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പല സ്ഥലങ്ങളിലും വ്യാജ നോട്ട് കൊണ്ടുവരുന്നവരെ കയ്യോടെ പിടികൂടുന്നുണ്ടങ്ങെങ്കിലും അവരുടെ നിസ്സാ ഹാ യ അവസ്ഥ കണ്ട് വ്യാപാരികൾ കാര്യം പറഞ്ഞ് മനസ്സിലാക്കിയ ശേഷം അവരെ തിരിച്ചയക്കുകയാണ് പതിവ് . പലരും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും കൈകൊണ്ടിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്.