*പി.എസ്.സി സാധ്യത, ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിക്കും*

തിരുവനന്തപുരം: വിവിധ തസ്തികകളിൽ സാധ്യത, ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നവ: 1.പി.ആർ.ഡിയിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 132/2021). 2. പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസി. എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 476/2020), 3. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ഇസ്ലാമിക് ഹിസ്റ്ററി (കാറ്റഗറി നമ്പർ 485/2019).

4. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ഹിസ്റ്ററി) (കാറ്റഗറി നമ്പർ 486/2019). 5. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ഫിലോസഫി) (കാറ്റഗറി നമ്പർ 487/2019). 6. എച്ച്.എസ്.എസ്.ടി. (സൈക്കോളജി) (ജൂനിയർ) (കാറ്റഗറി നമ്പർ 492/2019).

7. എച്ച്.എസ്.എസ്.ടി. (മാത്സ്) - നാലാം എൻ.സി.എ പട്ടികവർഗം (കാറ്റഗറി നമ്പർ 523/2021). 8. വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 384/2020). 9. കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ ഓഫിസർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 31/2022). 10. കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020).

https://chat.whatsapp.com/IXymmtvEXkcEWoj8zpQPYR
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: 1. യൂനിവേഴ്സിറ്റികളിൽ പ്രഫഷനൽ അസി. ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021). 2. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ മാനേജർ (കെ.ജി.ഭവൻ)/ഗോഡൗൺ കീപ്പർ (കാറ്റഗറി നമ്പർ 62/2020).

3. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 63/2020).4. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്2/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 654/2021).

അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: 1.തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ (ഹെൽത്ത് ട്രാൻസ്പോർട്ട് സെൻട്രൽ വർക്ഷോപ്പ്) സെക്യൂരിറ്റ് ഗാർഡ് (കാറ്റഗറി നമ്പർ 262/2021). 2.കൊല്ലം, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 369/2021).

3. എറണാകുളം ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ് (പട്ടികജാതി/പട്ടികവർഗവിഭാഗത്തിൽ നിന്നുള്ള വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 670/2021).

അഭിമുഖം നടത്തുന്ന തസ്തികകൾ: 1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫ. (ജനറൽ സർജറി) - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 120/2022). 2. പാലക്കാട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 503/2021). 3. എച്ച്.എസ്.എസ്.ടി (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 191/2022).


4. ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 193/2022).5. ബാംബൂ കോർപറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫിസർ (കാറ്റഗറി നമ്പർ 74/2021). 6. മലബാർ സിമൻറ്സിൽ അസി. ടെസ്റ്റർ കം ഗേജർ (കാറ്റഗറി നമ്പർ 154/2020).


  *🛑 (CBSE) 10,12 പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകൾ ജനുവരിയിൽ.*



* _അടുത്ത വർഷം ജനുവരി ഒന്നുമുതൽ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിൽ നടത്തും._

_ഈകാര്യം സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ സന്യം ഭരദ്വാജ് സ്കൂൾ മേധാവികൾക്ക് കത്തയച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള എക്സ്റ്റേണൽ അധ്യാപകരെ ബോർഡ് നേരിട്ട് നിയമിക്കും. സ്കൂളുകൾക്ക് സ്വന്തംനിലയ്ക്ക് ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുമതിയില്ല.തിയറി പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല._

_തിയറി പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല._ *വിശദാംശങ്ങൾക്ക്* _https://www.cbse.gov.in/കാണുക