പറന്നുയർന്നതും തീ; വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി:എൻജിന്‌ തീപിടിച്ചതിനെത്തുടർന്ന്‌ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ചിറകിൽ തീ പിടിക്കുകയായിരുന്നു. അടിയന്തരമായി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കി.വെള്ളി രാത്രി പത്തോടെയായിരുന്നു സംഭവം. വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി