*BREKING NEWS കല്ലറയിൽ യുവാവിന്റെ കഴുത്ത് അറുത്തു .*

കല്ലറ കെ ടിക്കുന്ന്  എംജി കോളനിയിൽ ബിജുവിന്റെ കഴുത്താണ് അറുക്കപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചയോടെയാണ് സംഭവം.
വീടിന് സമീപം തെങ്ങുംകോട്ട് ബന്ധു വീട്ടിലെ ചായിപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു ബിജു .കാട്ടുംപുറം സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യുവാവ് ബിജുവിന്റെ കഴുത്ത് അറുത്തു എന്നാണ് സംശയിക്കുന്നത്.
ബിജുവിന്റെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് വാർഡ് മെമ്പർ 
ഷാനെവിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഷാൻ വിവരംഅറിയിച്ചതിനെത്തുടർന്ന് പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി.
സംഭവവുമായി ബന്ധപ്പെട്ട കാട്ടുമ്പുറം സ്വദേശിയായ യുവാവിനെ പാങ്ങോട് പോലീസ് പിടികൂടിയതയാണ് അറിയുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നാലെ :