സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തി സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4,676 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടം നേരിട്ട സ്വർണവിപണി ഓണമായതോടെ വില ഉയരുകയാണ്. അതോടൊപ്പം വിവാഹ സീസൺ ആയതിനാൽ വില വർധന വാങ്ങുന്നവരെ സംബന്ധിച്ചു ആശങ്ക ഉളവാക്കുന്നുണ്ട്. ഓണത്തിന് വൻകിട ജുവലറികൾ എല്ലാം തന്നെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിൽ ഇളവും, പർച്ചേസുകൾക്ക് വിലക്കിഴിവും ഉണ്ട്. 14 കാരറ്റ് സ്വർണഭരണങ്ങൾക്ക് വലിയ ഡിമാൻഡ് ഉത്സവ സീസനോട് അനുബന്ധിച്ചു ലഭിക്കുന്നുണ്ട്.രാജ്യാന്തര വിപണിയിൽ നാളത്തെ അമേരിക്കൻ ഫെഡ് വൈസ് ചെയറുകളുടെ പ്രസംഗങ്ങളും ബോണ്ട് യീൽഡിന് മുന്നേറ്റം നൽകുന്നത് സ്വർണത്തിന് പ്രധാനമാണ്. ഇസിബി നിരക്ക് വർദ്ധനയും സ്വർണത്തിന് പ്രധാനമാണ്.