*കല്ലറയിൽ നിന്നും ഹൽവയുടെ പെരുമ നാടാകെ പടർത്തിയ കൃഷ്ണക്കുറിപ്പ് അന്തരിച്ചു :*

കല്ലറയിലെപ്രശസ്തമായ ഷീജ ബേക്കറി ഉടമ ,നെല്ലടപ്പാറ പുത്തൻ ബംഗ്ലാവിൽ കൃഷ്ണക്കുറുപ്പ് 89 അന്തരിച്ചു. 

അരനൂറ്റാണ്ടോളമായി കല്ലറയിൽ ഷീജ ബേക്കറി നടത്തി വരികയായിരുന്നു കൃഷ്ണക്കുറുപ്പ് .

ഇവിടുത്തെ ഹൽവ  നാട്ടിലും മറുനാട്ടിലും ഏറെ  പ്രശസ്തമാണ്.
കൃഷ്ണക്കുറുപ്പിന്റെ ഹൽവ വാങ്ങുന്നതിനായി അന്യനാടുകളിൽ നിന്നുപോലും ആൾക്കാർ എത്തുമായിരുന്നു.അരിയിലുള്ള ഇവിടത്തെ ഹൽവ വിദേശരാജ്യങ്ങളിലേക്ക് ആൾക്കാർ വാങ്ങി പോകാറുണ്ട്.

ഭാര്യ രാധാമണിയമ്മ.
മക്കൾ ഗോപകുമാർ .(പരേതൻ)
അജിതകുമാരി അജയകുമാർ , ഷീജ.

മരുമക്കൾ
ദീപ ,രവികുമാർ , സീന ആർ കുറുപ്പ് ,വിജയകുമാർ .
സംസ്കാരം നാളെ രാവിലെ 9 മണിക്ക്