പുരുഷന്‍മാരുടെ 73-കിലോ ഭാരോദ്വഹനത്തില്‍ 20-കാരനായ അചിന്ത ആകെ 313 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഫൈനലില്‍ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയാണ് അചിന്ത സ്വര്‍ണ്ണം നേടിയത്. തനിക്ക് ലഭിച്ച നേട്ടം സഹോദരനും പരിശീലകനും സമര്‍പ്പിക്കുന്നതായി അചിന്ത പ്രതികരിച്ചു.
ഇന്നലെ പുരുഷന്‍മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍താരം ജെറമി ലാല്‍റിന്നുങ്ക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതിന് പിന്നാലെയാണിത്. നേരത്തെ ഇന്ത്യയുടെ മീരഭായ് ചാനുവും ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. മൂന്ന് സ്വര്‍ണം രണ്ട് വെള്ളി, ഒരു വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ നേട്ടം ആറില്‍ എത്തി. ആറും ഭാരോദ്വഹനത്തില്‍നിന്നാണ്.