പള്ളിക്കൽ മടവൂർ എൽ പി എസിന് സമീപം ടോറസ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.

പള്ളിക്കലിൽ ടോറസ് ലോറികൾ  തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.
 ഇന്ന് ഉച്ചയ്ക്ക് പള്ളിക്കൽ മടവൂർ എൽപി സ്കൂളിന് സമീപത്തായിരുന്നു അപകടം.എതിരെ വന്ന രണ്ട് ടോറസ്  ലോറികൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടോറസ് ഡ്രൈവർ കൊട്ടിയം സ്വദേശി വിഷ്ണുവിന്റെ  കാലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.