സൗദി ജുബൈലിൽ കാർഡിയാക് അറസറ്റ് സംഭവിച്ച് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ജുബൈൽ അൽ മനാ ജനറൽ ആശുപത്രിയിൽ കഴിയുന്ന ആലംകോട് സ്വദേശി അമീർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആഗസ്റ്റ് 3 ന് നാട്ടിലേക്ക്


     സൗദി കിഴക്കൽ പ്രവശ്യയിലേ വ്യവസായ നഗരമായ ജുബൈലിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന  തിരുവനന്തപുരം ജില്ലയിലേ ആറ്റിങ്ങൽ ആലംകോട് സ്വദേശിയും സമീപ പ്രദേശമായ കിളിമാനൂർ പുതിയകാവ് പണയിൽ വീട്ടിൽ (ഭാര്യ വീട്) അമീർ ജുബൈലിൽ ക്യാമ്പിനുള്ളിലേ താമസ സ്ഥലത്ത് വെച്ച് ഇക്കഴിഞ്ഞ ജനുവരി  ഇരുപത്തി ഏഴാം തീയ്യതി സ്ട്രോക്കിനോടൊപ്പം കാർഡിയാക് അറസറ്റ് സംഭവിച്ച് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ജുബൈൽ അൽ മനാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അവിടേ നിന്നും തൊട്ടടുത്ത ദിവസം ദമ്മാം അൽ മനാ ജനറൽ ആശുപത്രിയിൽ എത്തിച്ച് കഴിഞ്ഞ ഏഴു മാസത്തിലധികമായി കോമ സ്റ്റേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ് വരുകയുമാണ്.
 
അമീർ ശിഹാബുദ്ദീൻ കുഴഞ്ഞ് വീണ പിറ്റേ ദിവസം അമീറിനെ അറിയുന്ന സൗദിയിലേ വിവിധ പ്രദേശങ്ങളിലുള്ളവർ കെ.എം.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി യുടേ സെക്രട്ടറി പുനയം സുധീറിനേ ഫോൺ വിളിച്ച് വിവരം കൈമാറിയതിൻ്റേ അടിസ്ഥാനത്തിൽ 
കെ എം സി സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ആഷിഖ് തൊടിയൂരും , ജനറൽ സെക്രട്ടറി പുനയം സുധീറും കൂടി ദമ്മാം അൽ മനാ ജനറൽ ആശുപത്രിയിൽ എത്തി വെൻ്റിലേറ്ററിൽ കഴിയുന്ന അമീറിനെ സന്ദർശിക്കുകയും , പിന്നിട് പല തവണകളിൽ പുനയം സുധീർ അൽ മന ജനറൽ ആശുപത്രിയിൽ പോയി അമീറിന്റെ വിവരങ്ങൾ അന്വേഷിച്ച് നാട്ടിലെ ഭാര്യ ബന്ധുക്കളേ  അറിയിക്കുകയും ചെയ്ത് കൊണ്ടിരുന്നു . 

ഇതിനിടയിൽ അമീറിന്റെ കുടുംബം  ദമ്മാമിലേ മറ്റ് ചില സാമൂഹിക പ്രവർത്തകരേ ബന്ധപ്പെട്ട് അമീറിനെ നാട്ടിലേത്തിക്കാൻ ശ്രമം നടത്തുകയും പിന്നീട്  പിൻമാറുകയും ചെയ്ത സാഹചര്യത്തിൽ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയിൽ അൽ മനാ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന അമീറിനെ   അദ്ദേഹത്തിൻ്റെ സ്പോൺസർ മുഹമ്മദ് അബ്ദുള്ളാഹ് അത്തീഖ് അൽ ബറൈയ്ക്ക് കൈയൊഴിയാതേ സാന്ത്വനവുമായി കുടേ നിൽക്കുകയും , സ്പോൺസറും അമീറിന്റെ തുടർ ചികിത്സയ്ക്ക് നാട്ടിലെത്തിയക്കാൻ പരിശ്രമം നടത്തി  മാർഗ്ഗമില്ലാതേ വന്നപ്പോൾ അമീറിനെ   ആശുപത്രിയിൽ സന്ദർശിക്കുന്ന പുനയം സുധീറിൻ്റേ ഫോൺ നമ്പർ ആശുപത്രിയിൽ നിന്ന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ  അമീറിന്റെ സ്പോൺസർ നാട്ടിലയക്കാൻ ഇടപെടണമെന്നഭ്യർത്ഥിക്കുകയും നാട്ടിൽ നിന്നും അമീറിന്റ   ഭാര്യാ ബന്ധുക്കളും വീണ്ടും പുനയം സുധീറിനേ ബന്ധപ്പെട്ട് സഹായമഭ്യർത്ഥിയക്കുകയും ചെയ്തതിനേ തുടർന്ന് ഏത് നിലയിലും വെൻറിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുന്ന അമീറിനെ നാട്ടിലെത്തിയക്കണമെന്ന വാശിയോടെ തുടർ നടപടികൾക്കുള്ള സഹായമഭ്യർത്ഥിച്ച് കൊണ്ട് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം എം.പി. ബഹു : അടൂർ പ്രകാശിനേ പുനയം സുധീർ ഫോൺ ചെയ്ത് വിവരങ്ങൾ കൈമാറുകയും അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദ്ധാനം നൽകുകയും ചെയ്തു . 

തുടർന്ന് ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ജനാബ്' ഹമീദ് വടകര സാഹിബിനേയും ,മഹ്മൂദ് പൂക്കാടിനെയും ഈ വിഷയം അറിയിച്ചതിനേ തുടർന്ന് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡൻ്റ് ജനാബ് : മുഹമ്മദ് കുട്ടി കോഡൂരിൻ്റേ ശ്രദ്ധയിൽപ്പെടുത്തുകയും ബഹു: മുഹമ്മദ് കുട്ടി കോഡൂരിൻ്റെ സാന്നിദ്ധ്യത്തിൽ ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ജനാബ് , ഹമീദ് വടകര സാഹിബും , മഹമ്മൂദ് പൂക്കാട്  , കെ.എം.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡൻറ് ജനാബ് , ആഷിക്ക് തൊടിയൂർ , സെക്രട്ടറി പുനയം സുധീർ തുടങ്ങിയവർ സഫാ ഹോസ്പിറ്റലിൽ വെച്ച് കൂടിയാലോചന നടത്തി വെൻറിലേറ്ററിൽ കഴിയുന്ന അമീറിനെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുകയും ചെയതു . അമീറിനെ തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയക്കാൻ നാട്ടിൽ നിന്നുള്ള ആശുപത്രിയുടെ സമ്മത പത്രം ആവശ്യമായി വന്നതിനേ തുടർന്ന് ജനപ്രതിനിധികളായ എം.എൽ.എ മാർ ഇടപെട്ടിട്ടും നടക്കാതേ വന്നതിനേ തുടർന്ന് അമീറിനെ നാട്ടിലെത്തിക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിൽ ആവുകയും ഒടുവിൽ പുനയം സുധീർ ഇടപെട്ട്  ദമ്മാമിലേ മുൻ കാല പ്രവാസിയും പ്രവാസി കോൺഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സലീം പള്ളിവിളയേ വിളിച്ച് സഹായം ആവശ്യപ്പെടുകയും തുടർന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അയ്യൂബ്ഖാൻ കോവളത്തിൻ്റെ സഹായത്തോടേ തിരുവനന്തപുരം നെയ്യാറ്റിൻകര " നിംസ് '' ആശുപത്രിയിൽ നിന്നും രേഖകൾ ശരിയാക്കി നൽകി സഹായിക്കുകയും  ചെയതത് കൊണ്ടും  അമീറിന്റെ യാത്ര എളുപ്പമാക്കാൻ സഹായിച്ചു. 

വെൻറിലേറ്ററിൽ കഴിയുന്ന അമീറിന്റെ തുടർ ചികിത്സയ്ക്ക് പ്രവാസി കോൺഗ്രസ് സംഘടനയും , ആറ്റിങ്ങൽ എം.പി. ശ്രീ.അടൂർ പ്രകാശും സഹായങ്ങൾ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്

അമീർ   ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേ ജീവനക്കാരായ വിനോദ് കുമാർ സി.കെ , ലാൽ ലാമ , അബ്ദുൽ റഹിം കൈപ്പ മംഗലം , അരുൺ സുകുമാരൻ ഇവരും എല്ലാ സഹായവുമായി കൂടേ നിന്നതും അമീറിനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ എളുപ്പമാക്കി.

ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം എം.പി. ബഹു, അടൂർ പ്രകാശിൻ്റേയും ,
കെ.എം.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റിയുടേയും , കെ.എം.സി.സി.ദമ്മാം സെൻട്രൽ കമ്മിറ്റിയുടേയും , കെ.എം.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടേയും ശ്രമഫലമായി 
ശ്രീ ലങ്കൻ എയർവെയ്സിൽ ആഗസ്റ്റ് മൂന്നാം തീയ്യതി വൈകുന്നേരം ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ശ്രീ ലങ്കൻ എയർ വെയ്സിൽ തിരുവനന്തപുരത്തേയ്ക്ക് വെൻ്റിലേറ്ററിൻ്റെയും , മെഡിക്കൽ ടീമിൻ്റെയും സഹായത്തോടേ  അമീറിനെ നാട്ടിലേക്ക്  യാത്രയ്ക്കാൻ എല്ലാവരും അൽ മനാ ആശുപത്രിയിൽ എത്തിചേരണമെന്നും അറിയിക്കുന്നു . അമീറിന്റെ യാത്ര വിജയകരമായി നാട്ടിലെത്തുന്നതിനും , അദ്ദേഹം എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവനായി  ജീവിതത്തിലേയ്ക്ക് തിരികേ എത്തുന്നതിന് എല്ലാവരുടെ
യും പ്രാർത്ഥന ഉണ്ടാകണം

കെ.എം.സി.സി ദമ്മാം കൊല്ലം ജില്ലാ കമ്മിറ്റി

കെ.എം.സി.സി. ദമ്മാം സെൻട്രൽ കമ്മിറ്റി