വരും മണിക്കൂറിൽ 14 ജില്ലയിലും മഴ സാദ്ധ്യത; ഒപ്പം ഇടിയും കാറ്റും, ഓഗസ്റ്റ് മൂന്ന് വരെ മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പതിനാല് ജില്ലകളിലും മഴ സാദ്ധ്യത. വൈകിട്ട് നാല് മണിക്ക് ശേഷമുള്ള അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാ ണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്.
മദ്ധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30  മുതൽ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാദ്ധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.