ബലി പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. 

ഔദ്യോഗിക അറിയിപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജൂലൈ 12 ചൊവ്വാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും. 

മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. 

ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ജൂണ്‍ - 29ന് അവസാനിക്കുകയും ദുൽഹജ്ജ് മാസം ജൂണ്‍ - 30ന് തുടങ്ങുകയും ചെയ്തു. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.  ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.